News

എട്ടുനോമ്പ് തിരുനാൾ 2017

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിലെ എട്ടുനോമ്പാചരണം, ഇന്നലെ നടന്ന പി​റ​വി​ത്തി​രു​നാ​ൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും സ്നേഹവിരുന്നോടുംകൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി.

മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ക്ലെ​മ​ന്‍റ് ചി​റ​യ​ത്ത്, ഫാ. ​അ​നൂ​പ് കോ​ലം​ക​ണ്ണി​യേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലും സ്നേ​ഹ​വി​രു​ന്നി​ലും പ​തി​നാ​യി​ര​ങ്ങൾ പ​ങ്കെ​ടുത്തു. വൈ​കു​ന്നേ​ര​മെ​ത്തി​യി​ട്ടും ദൈ​വാ​ല​യ​ത്തി​ലേ​ക്ക് അ​ണ​മു​റി​യാ​ത്ത ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.

മേരിനാമധാരി സംഗമത്തിനായി ര​ണ്ടാ​യി​ര​ത്തോളം മേ​രി​മാ​ർ മു​ത്തി​യ​മ്മ​യ്ക്ക​രികി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ വിശ്വാസി സാ​ഗ​രം ആശംസകളർപ്പിച്ചു. സം​ഗ​മ​ത്തി​നെ​ത്തി​യ​വ​രി​ൽ 1817 പേ​ർ മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ൽ 21 ക​ള്ള​പ്പം വീ​തം സ​മ​ർ​പ്പി​ച്ചാ​ണ് പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കാ​യ മു​ത്തി​യ​മ്മ ഭ​ക്ത​ർ​ക്ക് ഈ ​ക​ള്ള​പ്പം നോ​മ്പ് വീ​ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള സ്നേ​ഹ​വി​രു​ന്നി​ൽ വി​ള​മ്പിന​ൽ​കി. മേ​രി​നാ​മ​ധാ​രി സം​ഗ​മം ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​ത്തി​നും വേ​ദി​യാ​യി. കൈ​ക്കു​ഞ്ഞു​ങ്ങ​ളാ​യ കു​ഞ്ഞു​മേ​രി മു​ത​ൽ നാ​ലു ത​ല​മു​റ പി​ന്നി​ട്ട മ​റി​യം വ​രെ സം​ഗ​മ​ത്തി​ൽ ക​ണ്ണി​ക​ളാ​യി അ​മ്മ​യ്ക്കു​മു​ന്നി​ൽ കൂ​പ്പു​ക​ര​ങ്ങ​ളോ​ടെ നി​ന്നു. മാ​മ്മോ​ദീ​സാ​പ്പേ​രി​ലൂ​ടേ​യും ദൈ​വ​മാ​താ​വി​നേ​ടു​ള്ള ന​ന്ദി​പ്ര​കാ​ശ​ന​മാ​യും മാ​താ​വി​ന്‍റെ നാ​മം സ്വീ​ക​രി​ച്ച​വ​രാ​ണ് സം​ഗ​മ​ത്തി​നെ​ത്തി​യ​ത്. മേ​രി, മ​റി​യം, അ​മ​ല, നി​ർ​മ്മ​ല, വി​മ​ല, മ​രി​യ എ​ന്നി​ങ്ങ​നെ ദൈവ​മാ​താ​വി​ന്‍റെ പേ​ര് സ്വീ​ക​രി​ച്ച​വ​രാ​യി​രു​ന്നു പ​തി​വു​പോ​ലെ ഒ​രു​മി​ച്ച​ത്. സം​ഗ​മ​ത്തി​നെ​ത്തിയ മേ​രി​നാ​മ​ധാ​രി​ക​ൾ​ക്കെ​ല്ലാം പ്ര​ത്യേ​ക ഉ​പ​ഹാ​ര​വും ന​ൽ​കി. മേ​രി​നാ​മ​ധാ​രി​ക​ൾ​ക്കാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി.

ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ എ​ന്നി​വ​ർ മേ​രി​മാ​ർ​ക്ക് പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​ർ​ന്നു.